Monday, February 10, 2014

ഓരോ രാത്രിയിലും
അർദ്ധമയക്കത്തിൽ
പിറുപ്പിറുത്തിരുന്നത്
നിന്നോടുള്ള സ്നേഹത്തെ കുറിച്ചായിരുന്നു,

ഓരോ മിടിപ്പിലും
ഇരുളിലും വെളിച്ചത്തിലും
തെറ്റിലും ശരിയിലും
നിന്റെ സനിധ്യമറിഞ്ഞു

ആരുമില്ലയ്മയുടെ കൂരിരുട്ടിൽ
ചേർത്ത് പിടിച്ചത്
നീ പകർന്ന
സ്നേഹത്തിന്റെ വെട്ടം മാത്രം

കടപ്പാടുകളുടെ കഥ പറഞ്ഞ്
ബന്ധ ശൂന്യതയുടെ ഇടനാഴികളിൽ
അന്ന്യയായ് തീരുമ്പോഴും
സംസാരിച്ചതും പരിഭവിചതും
നിന്റെ സ്നേഹത്തോട്

പക്ഷെ നീയോ ....

എപ്പോഴും
ഓർമകളിലിങ്ങനെ
അലയാൻ വിട്ട്
മറ്റാരെയോ ഓര്ക്കുന്നു
സ്നേഹിക്കുന്നു

1 comment:

UMA said...

പക്ഷെ നീയോ ....

എപ്പോഴും
ഓർമകളിലിങ്ങനെ
അലയാൻ വിട്ട്
മറ്റാരെയോ ഓര്ക്കുന്നു
സ്നേഹിക്കുന്നു

എങ്കിലും നീയെനിക്കേറ്റവും പ്രിയം....
നീ നൽകിയതെല്ലാം നിന്നോളം പ്രിയപ്പെട്ടത്................. :)