Thursday, December 22, 2011

പ്രണയം


എന്നില്‍ നിന്നും നിന്നിലെക്കൊരു
അദൃശ്യമായ മഴവില്‍ പാലം

സ്വന്തം

സ്വന്തം
എന്റെ ഹൃദയത്തില്‍ നിന്നും
വിഹ്വലത യുടെ അവസാന ആണിയും പറിച്ച്‌ ,
നീ ബോര്‍ഡ്‌ തൂക്കിയിരിക്കുന്നു
"ദിസ്‌ പ്രോപ്പര്‍ട്ടി ഈസ് ബി ലോങ്ങ്സ് ടു മി ...."

ദാമ്പത്യം


ജനാലകളും വാതിലുകളും തുറന്നിടാത്ത
ദാമ്പത്യത്തിന്‍െറ കിളിക്കൂട്ടില്‍
ഞാനെങ്ങനെ പറന്നെത്തും
ഏങ്ങനെ കൊക്കുരുമിയിരിക്കും

നാലുചുമരുകള്‍ക്കുള്ളിലെ
ഇരുട്ടിനുമെത്രയോ അപ്പുറമാണ്
ഒരിക്കലും കാണാനാവാത്ത
മനസ്സുകളിലെ കൂരിരുട്ട്

ഏന്നിടും..,
ഏന്നിടുമെന്തേ ഞാനതിനെ
വിധിയെന്ന് വിളിച്ച്
പൊട്ടിയൊലിക്കുന്ന വ്രണം പോലെ
കൊണ്ട് നടക്കുന്നു ??    (ആഗസ്റ്റ്   21,  2006)