Saturday, June 14, 2014

ആദ്യമേ പറഞ്ഞതാണ്
നിന്റെ
സ്നേഹം
പരിഗണന
കരുതൽ
എല്ലാം എന്നെ
വല്ലാതെ ഭ്രമിപ്പിക്കുമെന്ന്

നീ ആരുമായിരുനില്ല
എന്നിട്ടും
വഴിത്തിരുവുകളിൽ ഒറ്റപെട്ടലയുമ്പോൾ
നീട്ടിയ കയ്യിൽ പിടിച്ചത്
ജന്മാന്തര ബന്ധമാവുമെന്ന്
കരുതിയത് കൊണ്ട് മാത്രമാണ്

എവിടെയാണ്‌
നമുക്ക് നമ്മെ നഷ്ടപെട്ടത്
ഇപ്പോൾ
നിന്റെ ഓര്‍മ്മകളത്രയും
നെഞ്ച് കീറിയ വേദനയില്‍
ഒഴുകി ഇറങ്ങുന്നത്
എന്‍റെ കണ്ണുകളിലുടെയാണ്

എന്റെ വാക്കുകൾക്കു നേരെ
നി മൌനം കൊണ്ട് വാതിലടക്കുമ്പോൾ
വീണ്ടും ഇരുട്ടിലേക്ക്
തള്ളപെടുന്നു

അറിയുന്നുണ്ട്
നിന്റെ നിശ്വാസങ്ങൾ
എനിക്ക് ചുറ്റും അടർന്ന് വീഴുന്നത്
നിന്റെ ചുണ്ടുകൾ
പിൻകഴുത്തിൽ പതിയുന്നത്

മറ്റാരെക്കാളും
കൂടുതൽ സ്നേഹിച്ചത് കൊണ്ടാവും
നീ നല്കിയ സ്നേഹം
ഇപ്പൊ തോരാമാഴയായി
പെയ്തിറങ്ങുന്നതും

ഇനി ഞാനും നീയും
മാത്രമാകുന്നു
നിന്റെ സ്നേഹത്തിന്റെ
തണുത്ത വിരൽ സ്പർശം
എനിക്കുള്ളതല്ല

Sunday, May 25, 2014

നിശബ്ദതയെ
എന്താണ് വിളിക്കുക
സങ്കടമെന്നോ
നിസ്സഹായതയെന്നോ
അതോ
നീയെന്നോ ...?
ഏതു സ്വപ്നത്തിലാണാവോ
നിന്നെ കണ്ടുമുട്ടുക...
അന്ന്
നീയെന്നെ പരിചയമില്ലെന്നു പറഞ്ഞ്‌
തിരിഞ്ഞു നടക്കുമോ ......?
ആര്ക്കറിയാം .

Wednesday, March 19, 2014

കളഞ്ഞു പോയ കവിത



രാത്രിയില്ലെപ്പോഴോ
പതിവില്ലാത്ത ചില ശീലങ്ങൾ
പോലെ
ഉറക്കം കെടുത്തി
പുതിയൊരു കവിത

അനിഷ്ടം തോന്നിയിട്ടും
കാണിക്കാതെ
അടുക്കി പെറുക്കി വെക്കാൻ
തുടങ്ങിയപ്പോഴേക്കും
പാതി മയക്കത്തിൽ നിന്നുണർന്ന
നിന്റെ ശ്വാസ വേഗങ്ങളിൽ
നിശ്ചലമാകുന്നു

ഒഴുകുന്നിടം
മുഴുവൻ തളിർത്തു പന്തലിച്ച്
സ്പര്ശിക്കുന്നിടമെല്ലാം
നിറയെ പൂക്കൾ വിരിയിച്ച്
ഒരു പൂവിൽനിന്നും
മറ്റേ പൂവിലേക്ക്
നീ പരാഗണം തുടങ്ങിയിരിക്കും

ഒടുവില നിന്നിൽ നിന്നും
എന്നിലേക്ക്‌
തിരിചെത്തുമ്പോഴയിരിക്കും
കവിത കളഞ്ഞു പോയെന്ന
കാര്യം അറിയുന്നത്

Tuesday, March 18, 2014

THE NEST
See the stretchinin tree
Through the bed room
window
Outside, in the premises

Used to see 
A handsome male
Black and with
Also a female 
Always sharing his body heat

 It was yesterday 
They nested there
So quick 
With leaves fibers and twigs

They are a challenge 
To we who complain
‘no space, suffocating’
 They make us ‘insignificant’
 A small nest
 Cannot move without rubbing
 Can be comfortable
 only brushing beaks
 

Monday, February 10, 2014

ഓരോ രാത്രിയിലും
അർദ്ധമയക്കത്തിൽ
പിറുപ്പിറുത്തിരുന്നത്
നിന്നോടുള്ള സ്നേഹത്തെ കുറിച്ചായിരുന്നു,

ഓരോ മിടിപ്പിലും
ഇരുളിലും വെളിച്ചത്തിലും
തെറ്റിലും ശരിയിലും
നിന്റെ സനിധ്യമറിഞ്ഞു

ആരുമില്ലയ്മയുടെ കൂരിരുട്ടിൽ
ചേർത്ത് പിടിച്ചത്
നീ പകർന്ന
സ്നേഹത്തിന്റെ വെട്ടം മാത്രം

കടപ്പാടുകളുടെ കഥ പറഞ്ഞ്
ബന്ധ ശൂന്യതയുടെ ഇടനാഴികളിൽ
അന്ന്യയായ് തീരുമ്പോഴും
സംസാരിച്ചതും പരിഭവിചതും
നിന്റെ സ്നേഹത്തോട്

പക്ഷെ നീയോ ....

എപ്പോഴും
ഓർമകളിലിങ്ങനെ
അലയാൻ വിട്ട്
മറ്റാരെയോ ഓര്ക്കുന്നു
സ്നേഹിക്കുന്നു
ആശുപത്രിയിൽ നിന്നുനിന്നെ
ഒരുക്കി വിട്ട കാരണം
അവസാനമായ് ഒന്ന് കുളിപ്പിക്കനോ....
ഭസ്മം തൊടുവിക്കാനോ....
എന്തിന്
നിന്റെ മരണത്തിന്റെ പതർച്ചയിൽ
ഒരു ചന്ദനത്തിരിപോലും
പുകക്കാൻ മറന്നു പോയി

സ്വയം തിരഞ്ഞെടുത്ത യാത്രയിലേക്ക്
ഒരോകാലെടുത്തുവെക്കുമ്പോഴും
എന്തായിരുന്നു മനസ്സിൽ
ഒരു കൂമന്റെ മൂളലോ
നായയുടെ ഓരിയിടലോ
എന്തിനു ഒരു ഇലയനക്കകമൊ
നിന്നിൽ ഭയപ്പെടുത്തുമായിരുനില്ലേ....

ഓർമകളിലൂടെ ഒരോട്ടം നടത്തിയില്ലേ
ഭാര്യക്ക്‌ മക്കൾക്ക്‌ പകർന്ന...
സന്തോഷം സങ്കടം പങ്കുവെച്ച സ്വപ്നം....
പിടയുന്ന നെഞ്ചില്‍
മുഖം ചേര്‍ത്തമര്‍ത്തിയാൽ
തീരുമായിരുന്നില്ലേ ഹൃദയവ്യഥകള്‍..

തിരുമാനമെടുത്ത ഓരോ നിമിഷവും
അപമാനത്തിന്റെ നെരിപ്പോടിലെരിഞ്ഞ
പൊടിഞ്ഞു പൊടിഞ്ഞു
നീറി മരിക്കുകയായിരുന്നില്ലേ....
എല്ലാ സങ്കടങ്ങളും
ഒരുമിച്ചു തീർക്കാനൊരുങ്ങുമ്പോൾ
പുറത്തു നിലാവ് തേങ്ങി കരഞ്ഞിട്ടുണ്ടാവും
നക്ഷത്രങ്ങള്‍ കണ്ണടച്ചിരിക്കാം....
മരണത്തിൽ പോലും
മാഞ്ഞു പോയിരുന്നില്ല
നിന്റെ മുഖത്തെ പുച്ഛഭാവം

നീ ബാക്കി വെച്ചത്
കണ്ണടച്ചാൽ പേടിപെടുത്തുന്ന
ദുരന്തസ്വപ്നങ്ങളും
ദുഃഖപര്യവസായിയായ
അനന്തതയും മാത്രം
നെഞ്ചില്‍ പിടയുന്ന
ഓര്മകളും നൊമ്പരങ്ങളും
ആത്മാവിലേക്കൊതുക്കി
അലയടങ്ങാത്ത കടലുപോലെ