Wednesday, December 26, 2012

അപ്പൂപ്പൻ താടി


എങ്ങനെയാവും
ഈ അപ്പൂപ്പൻ താടി
എന്റെ മുറ്റത്ത്
വന്നു ചേർന്നിട്ടുണ്ടാകുക...

അമ്മു അതിനെ
കൈക്കുള്ളിൽ കോരിയെടുത്തു
ഊതിഊതി പറത്തിവിട്ടു
ആകാശത്തിന്റെ അനന്തതയിലേക്ക് .....

ഇപ്പോൾ ഞാൻ സ്വപ്നം കാണുനതു
ഇതുപൊലൊരു നാൾ
അവനിലൂടെ
ആ‍കാശത്തിന്റെ അനന്തതയിലേക്ക്……..

കൂട്


കിടപ്പുമുറിയുടെ ജനലിലൂടെ
നല്ല കാഴ്ചയാണ് തൊടിയിലെ
കാഞ്ഞിരമരത്തിലേക്ക്


ഇടക്കിടെ കാണാറുണ്ട്
കറുപ്പും വെളുപ്പും ചേര്‍ന്ന്
ഒരു സുന്ദരനെയും
അവന്‍റെ കൂട്ടുകാരിയെയും


ഇന്നലെയാണവര്‍ അവിടെ
കൂടൊരുക്കിയത്
കൊക്കില്‍ കോര്‍ത്ത്‌ കൊണ്ടുവന്ന
ഇലകളും, നാരുകളും, കമ്പുകളും
ചേര്‍ത്ത് എത്ര പെട്ടെന്നാ .....

എത്ര വിശാലതയിലും
ശ്വാസം മുട്ടുന്നെന്നു  പരാതി പറയുന്ന
നമുക്ക് നേരെവെല്ലുവിളി ഉയര്‍ത്തി
നമ്മളെയൊക്കെ എത്ര നിസ്സാരമാക്കി ....


തൊട്ടുരുമ്മിയല്ലാതെ നടക്കാന്‍ കഴിയാത്ത
കൊക്കുരുമ്മി മാത്രം ഇരിക്കാനാവുന്ന
ഒരു കുഞ്ഞു കൂട്.....

മയില്‍പീലി


നിന്നെ അത്രമേല്‍ സ്നേഹിക്കുനെന്നോ
നീ എന്‍റെ ഹൃദയ മിടിപ്പെന്നോ
പറഞ്ഞിരുന്നില്ല അന്ന്......
പെയ്തു തിമിര്‍ക്കുമ്പോള്‍
മഴത്തുള്ളികളെ വകഞ്ഞു മാറ്റി
ഒരു കള്ള നോട്ടം
പകരമായി പരിഭ്രമം നിറച്ചൊരു
കണ്‍ ചിരി
ഒരു മയില്‍പീലിക്കു പകരമൊരു
മുറി പെന്‍സില്‍
കൈമാറുന്ന നോട്ടു ബുക്കിനടിയിലെ
തണുത്ത് വിരല്‍സ്പര്‍ശം
ഒരിക്കലും വരക്കാത്ത ചിത്രത്തിന്
കാണാന്‍ കൊതിച്ച നിറങ്ങള്‍ നല്‍കി..
ഒരുമിച്ചു നടന്നൊരു നിമിഷത്തിലും
അറിയാതെ പറയാതെ പ്രണയിച്ചു

ഇന്നോ എല്ലാം മാറി
വിരലൊന്ന മര്‍ത്തിയാല്‍
കടലുംകടന്നു തൊട്ടരികില്‍
ഒരു ഹൃദയ മിടിപ്പിനപ്പുറം
പ്രിയപെട്ടവര്‍......