Thursday, December 22, 2011

പ്രണയം


എന്നില്‍ നിന്നും നിന്നിലെക്കൊരു
അദൃശ്യമായ മഴവില്‍ പാലം

സ്വന്തം

സ്വന്തം
എന്റെ ഹൃദയത്തില്‍ നിന്നും
വിഹ്വലത യുടെ അവസാന ആണിയും പറിച്ച്‌ ,
നീ ബോര്‍ഡ്‌ തൂക്കിയിരിക്കുന്നു
"ദിസ്‌ പ്രോപ്പര്‍ട്ടി ഈസ് ബി ലോങ്ങ്സ് ടു മി ...."

ദാമ്പത്യം


ജനാലകളും വാതിലുകളും തുറന്നിടാത്ത
ദാമ്പത്യത്തിന്‍െറ കിളിക്കൂട്ടില്‍
ഞാനെങ്ങനെ പറന്നെത്തും
ഏങ്ങനെ കൊക്കുരുമിയിരിക്കും

നാലുചുമരുകള്‍ക്കുള്ളിലെ
ഇരുട്ടിനുമെത്രയോ അപ്പുറമാണ്
ഒരിക്കലും കാണാനാവാത്ത
മനസ്സുകളിലെ കൂരിരുട്ട്

ഏന്നിടും..,
ഏന്നിടുമെന്തേ ഞാനതിനെ
വിധിയെന്ന് വിളിച്ച്
പൊട്ടിയൊലിക്കുന്ന വ്രണം പോലെ
കൊണ്ട് നടക്കുന്നു ??    (ആഗസ്റ്റ്   21,  2006)

Sunday, November 6, 2011

അകലം



ഒറഞ്ചു മിഠായിയുടെ
മധുരം നുണയുമ്പോള്‍ ഞാന്‍ ഓര്‍ത്തത്‌
നിനെ കുറിച്ചായിരുന്നു

ഏന്റെ ചിന്തകള്‍
ഉറുമ്പുകളെ പോലെ ചിതറിയോടിയതും
കണ്ണുകള്‍ ലക്ഷ്യമില്ലാതെ
കാത്തു നിന്നതും
നിനക്ക് വേണ്ടിയായിരുന്നു
ഏന്നിടും
ഏല്ലാം അറിഞ്ഞിട്ടും
ഏന്റെ കയ്യെത്തത വിധം
നീയാഴങ്ങളിലെക്ക്
മറയുമ്പോള്‍
ഞാന്‍ ഞാന്‍ നിന്നെ
പിരിയാനാവാതെ.....,
അടുക്കനവാതെ അകന്നകന്ന്